പ്രായം.......
നടന്നു തീർക്കാൻ പറ്റുന്ന അത്രയും ഞാൻ ഈ ഭൂമിയിൽ കൂടി നടന്നു. മുട്ടുകാലിൽ ഇഴഞ്ഞു തുടങ്ങിയ ഞാൻ അമ്മയുടെ കൈ പിടിച്ചു ആദ്യമായി ഈ ഭൂമിയിൽ എന്റെ നഗ്ന പദം തൊട്ടു. അന്ന് മുതൽ പല വീഴ്ചകളും ഉണ്ടായി വീഴുമ്പോൾ അന്ന് 'അമ്മ പിടിച്ചു എഴുനേൽപ്പിക്കും. ജീവിതം എന്നെ ഒരുപാട് നടത്തിച്ചു ഈ ഭൂമിയിലൂടെ. പിന്നീട് ഉള്ള ഒരു വീഴ്ചയിലും ഞാൻ ആരെയും കണ്ടിട്ടില്ല ഒരു കൈത്താങ്ങിനു. ജനിച്ചു വീണ വീടിന്റെ മുറ്റത്തു കൂടെ അമ്മയുടെ കൈ പിടിച്ചു ഞാൻ നടന്നു നടക്കാൻ പടിച്ചു. അവിടെ നിന്ന് പള്ളിക്കൂടമുറ്റം വരെ അത് എത്തി . വീണ്ടും ഞാൻ നടന്ന് എന്തിനോ വേണ്ടി. ബാല്യവും കൗമാരവും ഞാൻ എന്തിനോ വേണ്ടി നടന്നു പിന്നീട് യൗവനത്തിൽ കൂട്ടിനു വന്ന അവൾക്കായി ഞാൻ നടന്നു. പിന്നീട് അങ്ങോട്ട് ജീവിതം എന്ന നാടകത്തിലെ ഓരോ അധ്യായങ്ങളും അഭിനയിച്ചു തീർക്കുവാൻ ആരുടെയൊക്കെയോ പുറകെ നടന്നു. എന്റെ ജീവാണുവിൽ പിറന്ന മകനെ വളർത്താൻ വീണ്ടും ഈ ഭൂമിയിലൂടെ. അവർക്ക് വേണ്ടത് എല്ലാം എന്നിൽ നിന്നും എടുത്തിരിക്കുന്നു. എല്ലാം കഴിഞ്ഞു ഞാൻ ഇന്ന് വീണ്ടും ഈ ഭൂമിയിൽ വീണു അതും എന്റെ മകന്റെ കാൽ പാടുകൾ നെഞ്ചിൽ പേറികൊണ്ട്. വീണ്ടും ഞാൻ നടക്കുന്നു ഈ വർദ്ധക്യ...