Posts

ഒരു ക്യാമ്പ് അനുഭവം

വളരെ യാദൃശ്ചികമായാണ് ആ ഒരു കോൾ വന്നത് "എന്തേ ഒരു ട്രിപ്പ് അടിച്ചാലോ എന്ന്" അത് ചോദിച്ചത് മറ്റാരുമല്ല അല്ല എൻറെ പ്രിയതമയുടെ ഒരു സുഹൃത്ത്. കേൾക്കേണ്ട താമസം അവൾ മറുപടി ...

തുടർയാത്ര....

രാജകുടുംബത്തിൽ ജനിച്ചവൻ എന്തായാലും ആ പാരമ്പര്യം കാണിക്കാതെ ഇരിക്കില്ലല്ലോ ? അതെ പറഞ്ഞു വരുന്നത് റോയൽ എൻഫീൽഡിന്റെ  കാര്യം തന്നെ..... ക്ലാസിക് 350 യിൽ ഒരു യാത്ര ഒരിക്കൽ പാതി വഴിയിൽ ഉപേക്ഷിച്ചുപോയ ഒരു യാത്ര .........                                                                                                               രാവിലെ പോകാനായി ബുള്ളറ്റ് റാണി ഷൈനി രാജ്‌കുമാർ വരും പുള്ളിക്കാരത്തി രാവിലെ പുറപ്പെട്ടു. നമുക്കുള്ള രാജകുമാരൻ ഇത് വരെ റെഡി ആയ...

കുട്ടികളികൾ....

Image
മാറ്റങ്ങളുടെ പുറകെയാണ് നമ്മൾ എല്ലാവരും............. കാലാനുസൃതമായുള്ള മാറ്റങ്ങൾ നമുക്ക് എല്ലാവർക്കുമുണ്ട്.  എല്ലാവരും ഇന്ന് വേഗതയുടെ ലോകത്താണ്, എല്ലാം വെട്ടിപിടിക്കാനും നേടി എടുക്കാനും വേണ്ടിയുള്ള ഓട്ടത്തിൽ. അതിനിടയിൽ നമ്മൾക്ക് നഷ്ട്ടപെട്ടുപോകുന്നത് നമ്മുടെ കുരുന്നു ബാല്യങ്ങളാണ്. എല്ലാവരുടെയും ജീവിതങ്ങൾ  കടന്നു പോയത് ബാല്യത്തിൽ കൂടെ ആണ്, നമുക്ക് ഏറ്റവും കൂടുതൽ സന്തോഷങ്ങൾ തന്നിട്ടുള്ളതും നമ്മുടെ ബാല്യം തന്നെ ആണ്. കളികൾ നിറഞ്ഞതുമാത്രമായിരുന്നു  എല്ലാവര്ക്കും ആ കാലഘട്ടം, എപ്പോഴും സന്തോഷം മാത്രം. കൂട്ടുകാരുടെ കൂടെ പാടത്തും പറമ്പിലും കളിച്ചു നടന്ന കാലം, സ്കൂളിൽ നിന്ന് വന്നാൽ കൂട്ടുകാരുടെ കൂടെ നേരെ ഗ്രൗണ്ടിലേക്ക്. ഇന്ന് ആ ഓട്ടം കുറവാണ് സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ട്യൂഷൻന്റെ പുറകെ ആണ് കുട്ടികൾ. പിന്നെ പറയണ്ടാലോ ഇന്ന് ഫേസ്ബുക്കും വട്സാപ്പും എല്ലാത്തിനും പുറമെ ഒരു ക്യാൻസർ പോലെ ഇന്നത്തെ ബാല്യങ്ങളെ പിടികൂടിയിരിക്കുകയാണ്. തല നിവർത്തി പിടിക്കാൻ ഇന്നത്തെ ബാല്യങ്ങൾ മറന്നിരിക്കുന്നു. ആരെയും കുറ്റം പറയാൻ പറ്റില്ല എല്ലാവരും എല്ലാത്തിനും കാരണക്കാർ ആണ്. പുത്തൻ സാകേതികവിദ്യ നമുക്ക് എല്ലാ...

പ്രായം.......

Image
നടന്നു തീർക്കാൻ പറ്റുന്ന അത്രയും  ഞാൻ ഈ ഭൂമിയിൽ കൂടി നടന്നു. മുട്ടുകാലിൽ ഇഴഞ്ഞു തുടങ്ങിയ ഞാൻ അമ്മയുടെ കൈ പിടിച്ചു ആദ്യമായി ഈ ഭൂമിയിൽ എന്റെ നഗ്ന പദം തൊട്ടു. അന്ന് മുതൽ പല വീഴ്ചകളും ഉണ്ടായി വീഴുമ്പോൾ അന്ന് 'അമ്മ പിടിച്ചു എഴുനേൽപ്പിക്കും. ജീവിതം എന്നെ ഒരുപാട് നടത്തിച്ചു ഈ ഭൂമിയിലൂടെ. പിന്നീട് ഉള്ള ഒരു വീഴ്ചയിലും ഞാൻ ആരെയും കണ്ടിട്ടില്ല ഒരു കൈത്താങ്ങിനു. ജനിച്ചു വീണ വീടിന്റെ മുറ്റത്തു കൂടെ അമ്മയുടെ കൈ പിടിച്ചു ഞാൻ നടന്നു നടക്കാൻ പടിച്ചു. അവിടെ നിന്ന് പള്ളിക്കൂടമുറ്റം വരെ അത് എത്തി . വീണ്ടും ഞാൻ നടന്ന് എന്തിനോ വേണ്ടി. ബാല്യവും കൗമാരവും ഞാൻ എന്തിനോ വേണ്ടി നടന്നു പിന്നീട് യൗവനത്തിൽ കൂട്ടിനു വന്ന അവൾക്കായി ഞാൻ നടന്നു. പിന്നീട് അങ്ങോട്ട് ജീവിതം എന്ന നാടകത്തിലെ ഓരോ  അധ്യായങ്ങളും അഭിനയിച്ചു തീർക്കുവാൻ ആരുടെയൊക്കെയോ പുറകെ നടന്നു. എന്റെ ജീവാണുവിൽ പിറന്ന മകനെ  വളർത്താൻ വീണ്ടും ഈ ഭൂമിയിലൂടെ. അവർക്ക് വേണ്ടത് എല്ലാം എന്നിൽ നിന്നും എടുത്തിരിക്കുന്നു. എല്ലാം കഴിഞ്ഞു ഞാൻ ഇന്ന് വീണ്ടും ഈ ഭൂമിയിൽ വീണു അതും എന്റെ മകന്റെ കാൽ പാടുകൾ  നെഞ്ചിൽ പേറികൊണ്ട്. വീണ്ടും ഞാൻ നടക്കുന്നു ഈ വർദ്ധക്യ...
ഒരു യാത്ര .......... ഇവൾ എന്റെത് മാത്രം ആയിട്ട് ഇന്നേക്ക് അഞ്ച് മാസം തികയുന്നു . ഒരു സമ്മതിധായകന്റെ അവകാശം എടവമാസത്തെ ഈ മഴ നിറഞ്ഞ പുലരിയിൽ രേഖപ്പെടുത്തി കരിമ്പിന്പുഴ എൽ . പി സ്കൂളിന്റെ പടി ഇറങ്ങുമ്പോൾ എന്റെ ഫോൺ ചിലച്ചു ഒരു ചെറിയ വിറയലോടെ . " അളിയാ എന്താ പരുപാടി " അഭി ആണ് വിളിച്ചത് അവനും വോട്ട് ചെയ്തു മടങ്ങുന്ന വഴിയാണ് . എന്റെ " ദാ വരുന്നു " എന്ന മറുപടിയിൽ എല്ലാം ഒതുങ്ങി . കുറേ നാളുകളുടെ നീണ്ട കാത്തിരിപ്പിനു ശേഷം കണ്ട ദമ്പതികളെ പോലെ ഏറി പെയ്തുകൊണ്ടിരിക്കുന്ന മഴയെ പ്രകൃതി ആസ്വതിക്കുകയാണ് . അതിനാൽ അവന്റെ അടുത്തേക്ക് പോകാൻ ഞാൻ അവളെ കൂട്ടിനു കൂട്ടി . കുറച്ചു നേരത്തെ കുശലസംഭാഷ്ണങ്ങൾക്കിടയിൽ ഒരു യാത്ര പോകാം എന്ന സംസാരത്തിൽ എപ്പോഴോ എത്തി നിന്നു . വിനോദിനെ വിളിച്ചു ഒരുങ്ങി നില്ക്കാൻ പറഞ്ഞു . ഞാനും അഭിയും അവനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു . എവിടേക്ക് എന്നോ എങ്ങനെ എന്നോ തീരുമാനിച്ചിരുന്നില്ല . അവന്റെ കടയില എത്തി അവനെയും കൂട്ടി യാത്ര തുടർന്നു . എപ്പോഴോ യാത്ര കോന്നി ആനകൊട്ടിൽ ലക്ഷ...