കുട്ടികളികൾ....
മാറ്റങ്ങളുടെ പുറകെയാണ് നമ്മൾ എല്ലാവരും............. കാലാനുസൃതമായുള്ള മാറ്റങ്ങൾ നമുക്ക് എല്ലാവർക്കുമുണ്ട്. എല്ലാവരും ഇന്ന് വേഗതയുടെ ലോകത്താണ്, എല്ലാം വെട്ടിപിടിക്കാനും നേടി എടുക്കാനും വേണ്ടിയുള്ള ഓട്ടത്തിൽ. അതിനിടയിൽ നമ്മൾക്ക് നഷ്ട്ടപെട്ടുപോകുന്നത് നമ്മുടെ കുരുന്നു ബാല്യങ്ങളാണ്. എല്ലാവരുടെയും ജീവിതങ്ങൾ കടന്നു പോയത് ബാല്യത്തിൽ കൂടെ ആണ്, നമുക്ക് ഏറ്റവും കൂടുതൽ സന്തോഷങ്ങൾ തന്നിട്ടുള്ളതും നമ്മുടെ ബാല്യം തന്നെ ആണ്. കളികൾ നിറഞ്ഞതുമാത്രമായിരുന്നു എല്ലാവര്ക്കും ആ കാലഘട്ടം, എപ്പോഴും സന്തോഷം മാത്രം. കൂട്ടുകാരുടെ കൂടെ പാടത്തും പറമ്പിലും കളിച്ചു നടന്ന കാലം, സ്കൂളിൽ നിന്ന് വന്നാൽ കൂട്ടുകാരുടെ കൂടെ നേരെ ഗ്രൗണ്ടിലേക്ക്. ഇന്ന് ആ ഓട്ടം കുറവാണ് സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ട്യൂഷൻന്റെ പുറകെ ആണ് കുട്ടികൾ. പിന്നെ പറയണ്ടാലോ ഇന്ന് ഫേസ്ബുക്കും വട്സാപ്പും എല്ലാത്തിനും പുറമെ ഒരു ക്യാൻസർ പോലെ ഇന്നത്തെ ബാല്യങ്ങളെ പിടികൂടിയിരിക്കുകയാണ്. തല നിവർത്തി പിടിക്കാൻ ഇന്നത്തെ ബാല്യങ്ങൾ മറന്നിരിക്കുന്നു. ആരെയും കുറ്റം പറയാൻ പറ്റില്ല എല്ലാവരും എല്ലാത്തിനും കാരണക്കാർ ആണ്. പുത്തൻ സാകേതികവിദ്യ നമുക്ക് എല്ലാ...