ഒരു യാത്ര ..........
ഇവൾ എന്റെത് മാത്രം ആയിട്ട്
ഇന്നേക്ക് അഞ്ച് മാസം
തികയുന്നു. ഒരു സമ്മതിധായകന്റെ
അവകാശം എടവമാസത്തെ ഈ
മഴ നിറഞ്ഞ പുലരിയിൽ
രേഖപ്പെടുത്തി കരിമ്പിന്പുഴ എൽ. പി
സ്കൂളിന്റെ പടി ഇറങ്ങുമ്പോൾ
എന്റെ ഫോൺ ചിലച്ചു
ഒരു ചെറിയ വിറയലോടെ.
"അളിയാ എന്താ പരുപാടി"
അഭി ആണ് വിളിച്ചത്
അവനും വോട്ട് ചെയ്തു
മടങ്ങുന്ന വഴിയാണ് .എന്റെ "ദാ
വരുന്നു" എന്ന മറുപടിയിൽ
എല്ലാം ഒതുങ്ങി. കുറേ
നാളുകളുടെ നീണ്ട കാത്തിരിപ്പിനു
ശേഷം കണ്ട ദമ്പതികളെ
പോലെ ഏറി പെയ്തുകൊണ്ടിരിക്കുന്ന
മഴയെ പ്രകൃതി ആസ്വതിക്കുകയാണ്.
അതിനാൽ അവന്റെ അടുത്തേക്ക്
പോകാൻ ഞാൻ അവളെ
കൂട്ടിനു കൂട്ടി. കുറച്ചു നേരത്തെ
കുശലസംഭാഷ്ണങ്ങൾക്കിടയിൽ ഒരു യാത്ര
പോകാം എന്ന സംസാരത്തിൽ
എപ്പോഴോ എത്തി നിന്നു.
വിനോദിനെ വിളിച്ചു ഒരുങ്ങി നില്ക്കാൻ
പറഞ്ഞു. ഞാനും അഭിയും
അവനെ ലക്ഷ്യമാക്കി യാത്ര
ആരംഭിച്ചു. എവിടേക്ക് എന്നോ എങ്ങനെ
എന്നോ തീരുമാനിച്ചിരുന്നില്ല. അവന്റെ
കടയില എത്തി അവനെയും
കൂട്ടി യാത്ര തുടർന്നു.
എപ്പോഴോ യാത്ര കോന്നി
ആനകൊട്ടിൽ ലക്ഷ്യമാക്കി നീങ്ങി. നഗരത്തിന്റെ
തിരക്കുകളിൽ നിന്നും അവൾ ഞങ്ങളെയും
കൂട്ടി കൊന്നിയിലെക്ക്. ചില
യാത്രകൾ അങ്ങനെ ആണ് നമ്മളോട്
സമ്മതം ചോദിക്കാതെ അവൻ
ആയിട്ട് അങ്ങ് നിർത്തികളയും.
അതുപോലെ ഈ യാത്രയും
നിന്നു പോയോ എന്ന്
ഒരു വേള ഒന്ന്
പകച്ചു പോയി. ആനകൊട്ടിലിലിന്റെ
മുന്നിൽ എത്തിയപ്പോൾ തിങ്കൾ അവധി
എന്ന ബോർഡ് ഈ
യാത്ര അവസാനിപ്പിക്കുമോ എന്ന്
തോന്നിപ്പിച്ചു. ഞങ്ങൾ രണ്ടാളുടെ
മനസ്സിൽ തെല്ലു വിഷമം കടന്നു
ഒപ്പം ഇനി എന്ത്
എന്ന ചോദ്യവും......? വിനോദ്
അപ്പോഴും അവന്റെ ചിന്ത സ്വന്തം
ബേക്കറിയിൽ ആണ് അച്ഛനെ
ഒറ്റക്ക് കടയിൽ ആാക്കിയിട്ടാന്നെ
ഇതിനു ഇറങ്ങിയത്. ഇറങ്ങിയതല്ല
ട്ടോ ഇറക്കി എന്ന്
പറയുന്നതാവും ശരി. ഒടുവിൽ
യാത്ര അതുവഴി അച്ചൻകോവിലിലെക്ക്
തിരിക്കാൻ ഞാനും അഭിയും
കൂടി അങ്ങ് തീരുമാനിച്ചു.
അവളിലേക്ക് നടന്നു എത്തിയപ്പോൾ എനിക്ക്
മനസിലായി അവളും അതിനു
തയ്യാർ ആണെന്ന്. ഞങ്ങൾ
യാത്ര തുടർന്നു കോന്നിയിൽ
നിന്ന് ഒരു 12 കി.മി കഴിഞ്ഞപ്പോഴേ
അന്തരീക്ഷവും ചുറ്റുപാടുകളും മാറി തുടങ്ങി തിങ്ങി
നിറഞ്ഞ മരങ്ങളും അവയുടെ
നിഴലുകളെ കൂട്ട് പിടിച്ച് കാടിന്റെ
സബ്ദം ഉണ്ടാക്കുന്ന ചീവിടുകളും
ദേ മുന്നിൽ ചെക്ക്
പോസ്റ്റ് എത്തി നിൽക്കുന്നു.
ഞാൻ ഇറങ്ങി ഫോറെസ്റ്റ്
ഉധ്യോഗസ്തന്റെ അടുത്ത് ചെന്നു രജിസ്റ്ററിൽ
എന്റെയും അവളുടെയും വിവരങ്ങൾ നല്കാൻ
ആവശ്യപെട്ടു. വിവരങ്ങൾ നല്കി തിരിഞ്ഞപ്പോൾ
ഒരു ചോദ്യം "ഉടനെ തിരിച്ചു
വരുമോ.....?" എന്താണ് കാര്യം എന്ന്
അന്വേഷിച്ചപ്പോൾ 6 മണി കഴിയാൻ
കാത്ത് നിൽക്കണ്ട എന്ന
ഉപദേശം ആണ് കിട്ടിയത്
കാട്ടാന ഉണ്ട് എന്ന്.
കുറച്ചു ദിവസങ്ങൾ ആയി ആ വഴിയിൽ ഒരു ഒറ്റയാൻ
ഉണ്ട് എന്ന്. ഞാൻ
ചെറിയ ഭയത്തോടെ അവളെ
ഒന്ന് നോക്കി "ഭൂമി ഉരുണ്ടതും അതിനൊപ്പം അത് ഉരുളുന്നതും ഒരിക്കലും നിർത്താതെയും തിരിഞ്ഞു നോക്കാതെയും" അതുപോലെ ദേ അവളും.
ഞാൻ തിരിച്ചു ഡ്രൈവർ
സീറ്റിൽ എത്തി അവന്മാരോട്
കാര്യം പറഞ്ഞു ഉള്ളിലുള്ള
ഭയത്തെ മറച്ചുപിടിക്കാൻ ചുണ്ടുകളിൽ
പുഞ്ചിരിയും കളി തമാശകളും
നിരത്തി യാത്ര അച്ചൻകോവിൽ
ലക്ഷ്യമാക്കി നീങ്ങി. റബ്ബർറയിസിടു ടാറിംഗിന്റെ
സുഗം പറ്റി അവൾ
ഞങ്ങളെയും കൊണ്ട് നീങ്ങി. ആ
സുഗയത്രയുടെ സൗമ്യത ഉടനെ തന്നെ
നിന്നു പെട്ടന്ന് റോഡിൻറെ
സ്വഭാവം മാറാൻ തുടങ്ങി
മലയാളികളുടെ റോഡ് ആയി.
ഒപ്പം തന്നെ ആളനക്കവും
എതിരെ ഉള്ള വാഹനങ്ങളുടെ
വരവും കുറഞ്ഞു. കൊക്കാതോട്ടിലെക്ക്
ഉള്ള തിരുവിൽ അവൾ
നിന്ന് ഒപ്പം ഞങ്ങളും.
അവിടെ അച്ചൻകോവിൽ പുഴ
കുറുകെ ഉള്ള പാലത്തിൽ
നിന്നും കുറച്ചു ഫോട്ടം പിടിച്ചു
മൊബൈലിൽ. അച്ചൻകോവിൽ
പുഴ ഒരു പെരുമ്പാമ്പിനെ
പോലെ ഈ പാലത്തിനു
അടിയിലൂടെ പതിയെ ഇഴഞ്ഞു
നീങ്ങുന്നു. കാട്ടിൽ വന്നിട്ട് മൃഗങ്ങളെ
ഒന്നും കണ്ടില്ല എന്ന്
വേണ്ട ട്ടോ ദാ
നിൽക്കുന്നു ഒരു കാട്ടുപന്നി.
അവൻ ആരെയും കൂസാതെ
എന്തോ തിന്നുന്നതിന്റെ തിരക്കിൽ
ആണ്.ഏതോ ഒരു
കൊക്കാതോടുകാരൻ ആണെന്ന് തോന്നു ഞങ്ങളോട്
തിരക്കി എവിടുന്നാ? എങ്ങോട്ടാ? എന്നൊക്കെ
കൂട്ടത്തിൽ അവിടെ നിന്നും
കിട്ടി ഉപദേശം ഒറ്റയാൻ
ഉണ്ട് സൂക്ഷിക്കണം എന്ന്.
മനസ്സിൽ ഉള്ള ഭയത്തെ
മുഖത്ത് നിന്നും മറച്ചു വച്ച്
ഞങ്ങൾ യാത്ര കാട്ടുപാതയിലൂടെ
തുടർന്നു. ഞങ്ങൾക്ക് കൂട്ടിനു കൂടെ
അച്ചൻകോവിൽ പുഴയും റോഡിനു ഓരം
ചേർന്ന് ഉണ്ടായി. അധികസമയം കാത്തിരിക്കേണ്ടി
വന്നില്ല വഴിയിൽ ചക്രങ്ങൾ കയറി
ഇറങ്ങിയ ആനപിണ്ടങ്ങൾ കണ്ട് തുടങ്ങി
ഒപ്പം ഞങ്ങളുടെ മനസിലെ
ഭയത്തിന്റെ അളവും.അറിയാതെ
ഉള്ളിലുള്ള ഭയം നിശബ്ധതയായി
പുറത്തു വന്നു തുടങ്ങി
അപ്പോഴാണ് അത് എൻറെ
കണ്ണിൽ പതിഞ്ഞത് മീറ്റർ
കന്സോളിനിലെ ഫ്യുവൽ ലോ വാർണിംഗ്
ലൈറ്റ് തെളിഞ്ഞു നിൽക്കുന്നു.
ഇനിയും ഈ കാട്ടിനുള്ളിലൂടെ
ഒരു 40-45 കി.മി
സഞ്ചരിക്കണം അതും രണ്ടാമത്തെയും
മൂന്നാമത്തെയും ഗിയറുകളിൽ. ഞാൻ കാര്യം
അഭിയോടും വിനോദിനോടും പറഞ്ഞു ഭയത്തിൻറെ
അളവ് പതിൻമടങ്ങ് ആയി
മൂന്നാൾക്കും. മനോഹരമായ കാനനപാതയിലൂടെ ഇത്ര
ഭയത്തോടെ ഇപ്പോഴെങ്ങും യാത്ര ചെയ്തിട്ടില്ല.
സമയം അധികം ആയിട്ടില്ല
പതിവിലും നേരത്തെ എവിടെയോ പോകാൻ
തിരക്ക് കൂട്ടി സൂര്യൻ പോയെന്നു
തോന്നി ഇരുട്ട് വീണു
തുടങ്ങുന്നു. ഇതൊന്നും വകവയ്ക്കാതെ അവൾ
മുന്നോട്ട് ഞങ്ങളെയും കൊണ്ട് യാത്ര
തുടർന്നുകൊണ്ടേയിരുന്നു. ഒരിക്കലും ഇവൾ എന്നേ
ചതിക്കില്ല എന്ന വിശ്വാസത്തിൽ
ഞാനും. കുറെ കഴിഞ്ഞപ്പോൾ
മൂന്നു നാല് ബൈക്കുകളിൽ
കുറച്ചു ചെത്ത് പയ്യന്മാർ ഞങ്ങളെ
മറികടന്നു പോയി എപ്പോഴോ
അറിയാതെ നിശബ്ധമായി പോയ ഞങ്ങൾക്ക്
അത് വലിയ ഒരു
ആശ്വാസം ആയി.
വനഭംഗി പൂർണ്ണമായും ആസ്വതിച്ചു എന്ന്
പറയാൻ പറ്റില്ലാ ട്ടോ
കൂടുതലും അറിഞ്ഞത് ഉള്ളിലുള്ള ജീവൻറെ
കാണികയോട് ഉള്ള സ്നേഹം
മാത്രം ആണ്. മരച്ചില്ലകളുടെ
നിഴലുകളെ കൂട്ടുപിടിച്ച് സൂര്യൻ കൈ വീശി
കാണിച്ചിരുന്നു നേരത്തെ തന്നെ. പെട്ടന്ന്
ആണ് വഴി രണ്ടായി
തിരിയുന്നത് കണ്ടത് ഒന്ന് അച്ചൻകോവിൽ
(13 കി.മി) പുനലൂർ
(25 കി.മി) ഒന്ന്
ആലോചിച്ചു അൽപ്പസമയം പെട്രോൾ കുറവാണു
അച്ചൻകോവിൽ ചെന്നാൽ ഫിൽ ചെയ്യാൻ
പറ്റില്ല അവിടെ നിന്നും
ചെങ്കോട്ട എത്തിയാലേ പറ്റുള്ളൂ അത്
ദൂരം കൂടുതൽ ആണ്
പുനലൂർ ആണെങ്കിൽ എളുപ്പവും.
പിന്നെ ഒന്നും നോക്കിയില്ല
വളയം പതിയെ പുനലൂർ
വഴിയിലേക്ക് തിരിച്ചു. കുറച്ച് ആയപ്പോൾ
തന്നെ കുഞ്ഞ് കുഞ്ഞ്
വീടുകൾ കണ്ട് തുടങ്ങി.
പത്തനാപുരം ഫോറെസ്റ്റ്ൻറെ കീഴിൽ വരുന്ന
ഏതോ ഭാഗം ആണെന്ന്
തോന്നുന്നു ഇവിടെ ഉള്ള
റബ്ബർ എസ്റ്റെറ്റുകളിലെ ജീവനക്കാരുടെ
വീടുകൾ ആകാം നേരത്തെ
കണ്ട് മറഞ്ഞത്. മൂവരുടെയും
മുഖത്ത് ഭയത്തിൻറെ അളവ് കുറഞ്ഞിരിക്കുന്നു
ചിരിയും തമാശകളും വീണ്ടും വന്നിരിക്കുന്നു
അധികം താമസിപ്പിക്കാതെ അവൾ
ഞങ്ങളെ പെട്രോൾ പമ്പിൽ
എത്തിച്ചു. അങ്ങനെ ഭയം മാത്രം
നിറഞ്ഞ ഒരു കാനനയാത്ര
അവസാനിച്ചു..........
അവൾ:
Hyundai EON
Good.
ReplyDelete