കുട്ടികളികൾ....


മാറ്റങ്ങളുടെ പുറകെയാണ് നമ്മൾ എല്ലാവരും.............

കാലാനുസൃതമായുള്ള മാറ്റങ്ങൾ നമുക്ക് എല്ലാവർക്കുമുണ്ട്.  എല്ലാവരും ഇന്ന് വേഗതയുടെ ലോകത്താണ്, എല്ലാം വെട്ടിപിടിക്കാനും നേടി എടുക്കാനും വേണ്ടിയുള്ള ഓട്ടത്തിൽ. അതിനിടയിൽ നമ്മൾക്ക് നഷ്ട്ടപെട്ടുപോകുന്നത് നമ്മുടെ കുരുന്നു ബാല്യങ്ങളാണ്. എല്ലാവരുടെയും ജീവിതങ്ങൾ  കടന്നു പോയത് ബാല്യത്തിൽ കൂടെ ആണ്, നമുക്ക് ഏറ്റവും കൂടുതൽ സന്തോഷങ്ങൾ തന്നിട്ടുള്ളതും നമ്മുടെ ബാല്യം തന്നെ ആണ്. കളികൾ നിറഞ്ഞതുമാത്രമായിരുന്നു  എല്ലാവര്ക്കും ആ കാലഘട്ടം, എപ്പോഴും സന്തോഷം മാത്രം. കൂട്ടുകാരുടെ കൂടെ പാടത്തും പറമ്പിലും കളിച്ചു നടന്ന കാലം, സ്കൂളിൽ നിന്ന് വന്നാൽ കൂട്ടുകാരുടെ കൂടെ നേരെ ഗ്രൗണ്ടിലേക്ക്. ഇന്ന് ആ ഓട്ടം കുറവാണ് സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ട്യൂഷൻന്റെ പുറകെ ആണ് കുട്ടികൾ. പിന്നെ പറയണ്ടാലോ ഇന്ന് ഫേസ്ബുക്കും വട്സാപ്പും എല്ലാത്തിനും പുറമെ ഒരു ക്യാൻസർ പോലെ ഇന്നത്തെ ബാല്യങ്ങളെ പിടികൂടിയിരിക്കുകയാണ്. തല നിവർത്തി പിടിക്കാൻ ഇന്നത്തെ ബാല്യങ്ങൾ മറന്നിരിക്കുന്നു. ആരെയും കുറ്റം പറയാൻ പറ്റില്ല എല്ലാവരും എല്ലാത്തിനും കാരണക്കാർ ആണ്. പുത്തൻ സാകേതികവിദ്യ നമുക്ക് എല്ലാവര്ക്കും ആവശ്യം ആണ് എന്നാൽ ഒന്ന് മറക്കാതെ ഇരുന്നാൽ നല്ലത്. നാളെ ഈ ബാല്യങ്ങൾ ആണ്  യൗവങ്ങളിലേക്കു കടക്കുന്നത്, അവർക്ക് സുഹൃത്‌ബന്ധങ്ങളുടെ വിലയറിയില്ല സ്നേഹബന്ധങ്ങളുടെ വിലയറിയില്ല എല്ലാം തുടച്ചുനീക്കുവാനെ അറിയുള്ളു വിരൽത്തുമ്പിനാൽ തുടക്കുവാൻ.
                                   ഇന്ന് എല്ലാത്തിനും പുറമെ സ്വന്തം ജീവൻ എടുക്കുന്ന കളികൾ ആണ് കുട്ടികൾക്ക് ഏറ്റവും ഇഷ്ട്ടം അവിടെ ആർക്കും ആരോടും ഒരു ബാധ്യതകളും ഇല്ല  ഒന്നും അറിയേണ്ടതും ഇല്ല. അഞ്ച് ഇഞ്ച് സ്‌ക്രീനിൽ ഒതുങ്ങുന്ന കളികൾ അല്ലെ ഇത്. ഇതിനു മുന്നിൽ സ്വന്തം അച്ഛൻ എന്നോ അമ്മ എന്നോ സഹോദരങ്ങൾ എന്നോ ഇല്ലല്ലോ അവരുടെ കഴുത്തിൽ കത്തി വക്കാനും അഗ്നി കൊളുത്തുവാനും കൂടെ മടിയില്ലാത്തവരായി മാറിയിരിക്കുകയല്ലേ നമ്മുടെ ബാല്യങ്ങൾ. ഒരു കാര്യം ഉറപ്പാണ് ഈ കാണുന്ന കളിയിൽ ഇതൊന്നും ഉണ്ടായിരുന്നില്ല. അന്നും വഴക്കുകളും ബഹളങ്ങളും നടന്നിരുന്നു പക്ഷെ എല്ലാം ഈ ഗ്രൗണ്ടന് പുറത്തു വരുമ്പോൾ ഒരു പുഞ്ചിരിയിൽ അലിഞ്ഞുപോയിരുന്നു.........

Comments