ഒരു ക്യാമ്പ് അനുഭവം
വളരെ യാദൃശ്ചികമായാണ് ആ ഒരു കോൾ വന്നത് "എന്തേ ഒരു ട്രിപ്പ് അടിച്ചാലോ എന്ന്" അത് ചോദിച്ചത് മറ്റാരുമല്ല അല്ല എൻറെ പ്രിയതമയുടെ ഒരു സുഹൃത്ത്. കേൾക്കേണ്ട താമസം അവൾ മറുപടി കൊടുത്തു നമുക്ക് പോയേക്കാം എന്ന്, പിന്നീട് ആണ് തിരക്കുന്നത് പോലും എവിടേക്കാണ് ട്രിപ്പ് എന്ന്. വാഗമണ്ണ് അടുത്തുള്ള ഉള്ള ഒരു ക്യാമ്പ് ആണ് സ്ഥലം, അവിടെ ടെന്റിൽ ആണ് പോലും താമസം കേട്ടപ്പോൾ ഒരു ഉത്സാഹം തോന്നി ഇതുവരെ പോയിട്ടുള്ളത് റിസോർട്ടുകളും മറ്റുമാണ് ആദ്യമായാണ് ഒരു ടെന്റിൽ താമസിക്കാൻ പോകുന്നത്. ഞങ്ങൾ നാലു പേരാണ് പ്ലാൻ ചെയ്തത് ഞാനും എൻറെ പ്രിയതമയും അവളുടെ കൂട്ടുകാരിയും ഭർത്താവും. അങ്ങനെ അവിടേക്ക് നാലുപേർക്കും ടിക്കറ്റ് ബുക്ക് ചെയ്തു. ഇടവപ്പാതി ഇതുവരെ കേരളത്തിൽ എത്തിയിട്ടില്ല, മഴക്കാലം ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല കാരണം ഇവിടെ മഴയില്ല സാധാരണഗതിയിൽ ഈ സമയത്ത് നല്ല മഴയുള്ളതാണ്. അങ്ങനെ പ്ലാനിങ് ഒക്കെ തകൃതിയായി നടന്നു എങ്ങനെ പോണം, ഏത് റൂട്ട് പോകണം, പോകുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം, ബൈക്കിൽ അല്ലേ പോകുന്നത് സാധാരണഗതിയിൽ ഇങ്ങനെയുള്ള ട്രിപ്പുകൾ കാറിലാണ് പോകുന്നത്. അതുകൊണ്ടുതന്നെ ആകാംക്ഷ കുറച്ച് അധികം കൂടുതലായിരുന്നു. ഒരു ഹെൽമെറ്റ് മാത്രമേ കയ്യിലുള്ളൂ അവൾക്കും കൂടി ഒരെണ്ണം വാങ്ങണം അങ്ങനെ ഞാൻ അവൾക്കും എനിക്കും പുതിയ ഒരെണ്ണം വാങ്ങി എന്തായാലും ബൈക്ക് യാത്ര അല്ലേ പൊളിക്കാം എന്ന് വിചാരിച്ചു. വലിയ റൈഡേഴ്സ് ഒന്നും അല്ല ഞങ്ങൾ അതുകൊണ്ടുതന്നെ വലിയ ജാക്കറ്റുകളൊ റൈഡിങ് കിറ്റുകളൊ ഒന്നും ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ല. ഒടുവിൽ പോകാനുള്ള ദിവസം അടുത്തെത്തി ഇതിനിടയിൽ ഇടവപ്പാതി എവിടെയോ മറഞ്ഞിരുന്നിട്ട് കേരളത്തിലേക്ക് ഓടിയെത്തി. കഴിഞ്ഞവർഷം പ്രളയം ഒക്കെ ഉണ്ടായത് അല്ലേ അതുകൊണ്ടായിരിക്കും ഈ വർഷം അലർട്ടുകൾ കൂടുതലായി വന്നു പോകാൻ ഇരിക്കുന്ന സ്ഥലത്ത് ആകെ റെഡ് അലർട്ട് ഓറഞ്ച് അലർട്ട് ഒക്കെയാണ്, സംശയം കാരണം ഞാൻ ക്യാമ്പ് സെറ്റ് ചെയ്ത് തന്ന്ഓഫീസുമായി ബന്ധപ്പെട്ടു അവർ ഉറപ്പു തന്നു "പ്രശ്നമൊന്നുമില്ല നിങ്ങൾ ധൈര്യമായി പോന്നോളൂ". അങ്ങനെ പോകാനായി തയ്യാറായി തലേദിവസം ഒരു കോൾ വരുന്നു "സാർ ഇവിടെ നല്ല മഴയാണ് മണ്ണിടിച്ചിലും ഉണ്ട്" അങ്ങനെ യാത്ര മുടങ്ങി. നല്ല മനോഹരമായ ഒരു യാത്ര സ്വപ്നം കണ്ട് ഞങ്ങൾക്ക് അത് വലിയൊരു തിരിച്ചടിയായി എങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. അന്നേദിവസം തന്നെ വേറൊരു സ്ഥലത്തേക്ക് ട്രിപ്പ് പോകാൻ ആലോചിച്ചു ഒടുവിൽ ആ ക്യാമ്പ് സെറ്റ് ചെയ്തു തന്ന അവർ തന്നെ മൂന്നാറിൽ സൂര്യനെല്ലിക്ക് അടുത്ത് വേറെ ഒരു ക്യാമ്പ് സെറ്റ് ചെയ്തു തന്നു. ഇടവപ്പാതി തകർക്കുകയാണ് തകർത്തു പെയ്യുകയാണ് എല്ലാ ജില്ലകളിലും റെഡ് യെല്ലോയും ഓറഞ്ചും അലർട്ടുകൾ ആണ് രണ്ടും കൽപ്പിച്ച് ഞങ്ങൾ യാത്ര തുടങ്ങാൻ തീരുമാനിച്ചു .
ഞങ്ങൾ പോകുന്നത് എൻറെ സ്റ്റാൻഡേർഡ് ബുള്ളറ്റിലും അഘോഷിന്റെ
ഹിമാലയനിലും ആണ്. ഞായറാഴ്ച യാത്ര തുടങ്ങുന്നത് കൊണ്ട് തന്നെ പ്രാതൽ ഒന്നും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല പുറത്തുനിന്ന് ഞങ്ങൾ രണ്ടുപേരും മസാല ദോശയും കഴിച്ചു അവരെ കാത്തുനിന്നു, അധികം വൈകാതെ തന്നെ അവർ എത്തി ഞങ്ങൾ ഞങ്ങളുടെ യാത്ര തുടങ്ങി. ഇടയ്ക്ക് നിന്ന് ഞങ്ങൾ വേണ്ട റെയിൻകോട്ടും മറ്റും വാങ്ങി, അങ്ങനെ എറണാകുളത്തു നിന്നും മൂന്നാറിലേക്ക് യാത്ര. കോതമംഗലം ബൈപ്പാസ് എത്തിയപ്പോൾ അവിടെ കണ്ട ഒരു ജനത്തിരക്ക് വല്ലാതെ ആകർഷിച്ചു
മറ്റൊന്നുമല്ല മൂന്നാറിലേക്ക് അല്ലേ പോകുന്നത് നല്ല തണുപ്പ് ആയിരിക്കും ആ ജനത്തിരക്ക് മറ്റൊന്നുമല്ല നമ്മുടെ ബിവറേജിലേക്കുള്ള ക്യുവാവായിരുന്നു. അവിടെനിന്ന് ഒരു ഓൾഡ് മങ്ക് അപ്പൂപ്പനെയും വാങ്ങി യാത്ര തുടർന്നു, അടിമാലി ഒക്കെ കഴിഞ്ഞു മൂന്നാർ അടുക്കുംതോറും കോടമഞ്ഞു വന്നു ഞങ്ങളോട് സ്വകാര്യം ചോദിച്ചുകൊണ്ടിരുന്നു കൂട്ടിന് ചാറ്റൽമഴയും. ഒടുവിൽ അത് മുന്നിൽപോകുന്ന വണ്ടിയെ പോലും കാണാൻ പറ്റാതെ ആക്കുന്ന രീതിയിൽ മറച്ചു കഴിഞ്ഞിരുന്നു. അപ്പോൾ തോന്നിയ യാത്രയുടെ ഹരം പറഞ്ഞറിയിക്കാൻ ആവുന്നതല്ല, ആ മഞ്ഞും മഴയും താണ്ടി ഞങ്ങൾ മൂന്നാറിലെത്തി. സത്യം പറഞ്ഞാൽ നേരത്തെ അവിടെ അടുത്ത് കൊളുക്കുമലയിൽ പോയിട്ടുണ്ട് പക്ഷേ മൂന്നാറിൽ നിന്ന് അവിടേക്കുള്ള വഴി ഓർമ്മയില്ല ഗൂഗിളിന്റെ ചേച്ചിയെ സഹായത്തിന് വിളിച്ചു. ചേച്ചി പറഞ്ഞതെന്ന് വഴിയിൽ മുൻപോട്ടു നീങ്ങി സംഗതി എളുപ്പവഴി നോക്കിയാണ് ചേച്ചി പറഞ്ഞു തന്നത് അതുകൊണ്ടുതന്നെ റോഡ് അല്പം മോശവും ആയിരുന്നു ചേച്ചിക്കും റോഡിനും കുറ്റം പറയഞ്ഞ് നാക്ക് അകത്തേക്ക് ഇട്ടതെഉള്ളൂ, പ്രകൃതി മഞ്ഞിന്റെ തൂവെള്ള പുകയാൽ ഞങ്ങളെ വന്നു മൂടി അങ്ങനെ പ്രകൃതി ഭംഗി ആസ്വദിച്ച് ഞങ്ങൾ ഹൈവേയിൽ എത്തി. പണി നടക്കുന്ന ഹൈവേയിലൂടെ യാത്ര തുടർന്നു ഇടയ്ക്കൊക്കെ ഓഫ് റോഡ് അനുഭവം ഹൈവേ റോഡ് ഞങ്ങൾക്ക് നൽകി. അങ്ങനെ ഞങ്ങൾ സൂര്യനെല്ലി ടൗണിൽ എത്തി. അവിടെവെച്ച് ഞങ്ങളുടെ ക്യാമ്പിലെ ചേട്ടന് ഫോണിൽ വിളിച്ചു പുള്ളിക്കാരൻ കൃത്യമായി വഴി പറഞ്ഞു തന്നു എങ്കിലും ഒരു ഉറപ്പിനു വേണ്ടി ഞങ്ങൾ അവിടെ ഉണ്ടായിരുന്ന ജീപ്പിൻറെ ഡ്രൈവറോട് വഴി തിരക്കി. പുള്ളിക്കാരന്റെ മറുപടി ഇതായിരുന്നു, "കുറച്ചുദൂരം ബൈക്ക് പോകും അവിടെ ഒരു കോവിൽ ഉണ്ട് അത് കഴിഞ്ഞാൽ ബൈക്ക് പോകില്ല കേട്ടോ നല്ല ചെളിയാണ് വണ്ടി അവിടെ വച്ചിട്ട് പോകുന്നതായിരിക്കും നല്ലത്". നല്ലൊരു കയറ്റമാണ് എൻറെ ബുള്ളറ്റ് കുടു കുടു ശബ്ദവുമായി പതിയെ ആ കയറ്റം വലിഞ്ഞുകയറി ഒടുവിൽ ആ ഡ്രൈവർ പറഞ്ഞ സ്ഥലം എത്തി പുള്ളിക്കാരൻ പറഞ്ഞത് അക്ഷരാർത്ഥം ശരിയാണ് മുൻപോട്ട് നല്ല ചെളിയാണ്. ഞാൻ ഒന്ന് ട്രൈ ചെയ്തു ഇല്ല പുറകിൽ അവളെയും വെച്ച് മുൻപോട്ടു കയറാൻ പറ്റുന്നില്ല അവളോട് ഞാൻ ഇറങ്ങാൻ പറഞ്ഞു പറഞ്ഞുകഴിഞ്ഞപ്പോൾ ദാ സൈഡിലൂടെ നമ്മുടെ ഹിമാലയൻ പറന്നു കയറുന്നു. ഇത്തിരി പണിപ്പെട്ട് ആയാലും ഞാൻ നമ്മുടെ ബുള്ളറ്റിനെ മുകളിൽ കയറ്റി, തീർന്നില്ല ദാ വരുന്നു വീണ്ടും അതിലും മോശമായ റോഡ് ഞങ്ങൾ അങ്ങനെ ആ മോശമായ റോഡും താണ്ടി ക്യാമ്പ് ചെയ്യുന്ന സ്ഥലത്തെത്തി. ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരമായ സ്ഥലം ബിജുക്കുട്ടൻ പറയുന്ന പോലെ ഒന്നും പറയാനില്ല. ബൈക്ക് ഒക്കെ അവിടെ വച്ച് ഞങ്ങൾ ക്യാമ്പ് ഫുള്ളായി ഒന്ന് ചുറ്റി കണ്ടു മൂന്നു കൂടാരങ്ങൾ ആണ് അവിടെ ഉള്ളത് ഞങ്ങൾക്ക് രണ്ട് ഫാമിലിക്കും അനുയോജ്യമായ ഒരു കൂടാരം ഞങ്ങൾക്ക് ലഭിച്ചു ഭാഗ്യമെന്നു പറയട്ടെ ഞങ്ങൾക്ക് ലഭിച്ച കൂടാരം നല്ല പ്രൈവസി തരുന്നതാണ്. മറ്റു രണ്ടു കൂടാരങ്ങളെക്കാൾ വ്യൂ അല്പം കുറവാണ് എങ്കിലും മനോഹരം തന്നെ, യാത്ര കഴിഞ്ഞു വന്നതല്ലേ ഒന്ന് കുളിക്കണം ഞാൻ പതിയെ എൻറെ പ്രിയതമയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു എന്താ കുളിക്കുക അല്ലേ "ഈ കൊടും തണുപ്പത്ത് ആരെങ്കിലും കുളിക്കുമോ". അവളുടെ മറുപടിയിൽ നിന്ന് എനിക്ക് മനസ്സിലായി അവൾക്ക് കുളിക്കാനുള്ള ഉദ്ദേശമില്ല എന്ന് ഞാനും ആഘോഷും പോയി കുളിച്ചു, നല്ല ബാത്റൂം ഫെസിലിറ്റി. കുളിയൊക്കെ പാസാക്കി ഞങ്ങളെത്തി അപ്പോഴേക്കും നമ്മുടെ ക്യാമ്പിലെ ചേട്ടൻ നല്ല കട്ടൻ ചായ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. അതും കുടിച്ച് ഉച്ച പതിയെ ഞങ്ങൾ കലാപരിപാടി തുടങ്ങാം എന്ന് വിചാരിച്ചു തണുപ്പ് അല്ലേ തണുപ്പ് മാറ്റേണ്ട ഞങ്ങൾ ഓൾഡ് മങ്ക് പൊട്ടിച്ച് അടി തുടങ്ങി. നല്ല തണുപ്പ് ആയതുകൊണ്ട് ആകും അങ്ങോട്ട് ഏശുന്നില്ല, നമ്മുടെ ചേട്ടൻ ഓടിയെത്തി കഴിക്കാൻ രാത്രിയിലേക്ക് എന്തൊക്കെയാണ് വേണ്ടത് എന്ന് ചപ്പാത്തിയും ചിക്കൻ കറിയും ആണുള്ളത് ബാർബിക്യു വേണമെങ്കിൽ സെറ്റ് ചെയ്തു തരാം എന്ന്, ഞങ്ങൾ ബാർബിക്യു ഓർഡർ ചെയ്തു. അങ്ങനെ മനോഹരമായ ഒരു രാത്രി തുടങ്ങിക്കഴിഞ്ഞു ഇതിനിടയിൽ ക്യാമ്പ് ഫയർ ഒന്ന് സെറ്റ് ചെയ്യാൻ ആഗ്രഹം തോന്നി ആഗ്രഹം മറച്ചുവയ്ക്കാതെ നമ്മുടെ ചേട്ടനോട് പറഞ്ഞു. ചെറിയ ചാറ്റൽ മഴയുണ്ട് ഈ സമയത്ത് ക്യാമ്പ് ഫയർ സെറ്റ് ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ് എങ്കിലും പുള്ളിക്കാരൻ ഞങ്ങൾക്ക് വേണ്ടി സെറ്റ് ചെയ്തു തന്നു. ക്യാമ്പിനു മുകളിലായി കുറച്ചു സ്ഥലം അതിനു വേണ്ടി ഒരുക്കിയിട്ടുണ്ട് ഉണ്ട് അവിടെയാണ് ക്യാമ്പ് ഫയർ സെറ്റ് ചെയ്യുന്നത്, ഡീസൽ ഉപയോഗിച്ച് വിറകുകൾ കത്തിച്ചു അപ്പോഴേക്കും ചാറ്റൽ മഴ നല്ല ശക്തിയായ മഴയായി പെയ്യാൻ തുടങ്ങി. എല്ലാവരും അവരവരുടെ ടെന്റുകളിലേക്ക് ഓടിക്കയറി, ക്യാമ്പ് ഫയർ നഷ്ട്ടമായതിന്റെ വിഷമത്തിൽ ഇരിക്കുമ്പോൾ നമ്മുടെ ബാർബിക്യു ചിക്കൻ എത്തി. പെട്ടെന്ന് ശരിയാക്കിയത് കൊണ്ടായിരിക്കാം സംഗതി അത്ര വെടിപ്പായില്ല കൂട്ടത്തിൽ ചേട്ടൻ ചിക്കൻ കറിയും ചപ്പാത്തിയും കൊണ്ടുവന്നു, കിടിലം തന്നെ ചപ്പാത്തിയും ചിക്കൻ കറിയും സൂപ്പർ. ചേട്ടൻ സൂപ്പർ ആണ് എന്നു പറഞ്ഞു ചപ്പാത്തിയും ചിക്കൻ കറിയും അകത്താക്കി. നമ്മുടെ കൂടാരത്തിനെ പറ്റി പറഞ്ഞില്ലല്ലോ രണ്ടു ടെന്റുകൾ ഉണ്ട് ഈ കൂടാരത്തിൽ ഒരെണ്ണം എനിക്കും എൻറെ പ്രിയതമയ്ക്കും മറ്റേത് അവർക്ക് രണ്ടുപേർക്കും. ഭക്ഷണമെല്ലാം കഴിച്ച് കുറച്ചു നേരം അവിടെ നിന്ന് പാട്ടൊക്കെ കേട്ട് ഞങ്ങൾ ആ രാത്രി ആഘോഷിച്ചു. ഏറെ വൈകിയാണ് ഞങ്ങൾ കിടന്നത് നല്ല തണുപ്പുണ്ട് അതുപോലെ നല്ല കാറ്റും മഴയും ഉണ്ട്. കിടന്നപ്പോൾ ടെന്റ് പറന്നു പോകുന്ന രീതിയിലാണ് കാറ്റ് ഇടയ്ക്കിടയ്ക്ക് വരുന്ന കാറ്റ് എൻറെ പ്രിയതമയുടെ ഉറക്കം കളഞ്ഞു അവളുടെ ഉറക്കം പോയാൽ പറയേണ്ടതുണ്ടോ അവൾ എൻറെയും ഉറക്കം കളയും. ഒന്നും പറ്റില്ല എന്ന് പറഞ്ഞു ഞങ്ങൾ ഉറങ്ങി നേരം ഒരു നാല് നാല് ആയിട്ടുണ്ടാകും പുറത്തെവിടെയോ നല്ല ബഹളം കേൾക്കുന്നു ഞാൻ എഴുന്നേറ്റു പുറത്തു വന്നു നോക്കിയപ്പോൾ കുറച്ചു ബാച്ചിലേഴ്സ് ആണെന്ന് തോന്നുന്നു അവർ രാത്രി എൻജോയ് ചെയ്യുകയാണ്
ദൂരെ കാണുന്ന ക്യാമ്പിലാണ് അവർ താമസിക്കുന്നത്. അവരുടെ എൻജോയ് ഒക്കെ നല്ലത് തന്നെ തന്നെ പക്ഷേ നമ്മുടെ ഉറക്കം കളഞ്ഞിട്ട് ആണോ ഇവന്മാർ എൻജോയ് ചെയ്യുന്നത്. മനസ്സിൽ അവന്മാരെ ചീത്ത പറഞ്ഞു ഞാൻ ഉറങ്ങാൻ വീണ്ടും കിടന്നു. ആ ഉറക്കം രാവിലെ 9:00 വരെ തുടർന്നു, അപ്പോഴേക്കും എല്ലാവരും ഉണർന്നിരുന്നു. പിന്നെ തിരിച്ചു പോകാനുള്ള ഒരുക്കങ്ങളായി രാവിലെ ഭക്ഷണം പുട്ടും കടലക്കറിയും ആണ്. എല്ലാവരും ഫ്രഷ് ആയി ആഹാരം ഒക്കെ കഴിച്ചു തിരിച്ചു പോകാൻ റെഡിയായി നമ്മുടെ ചേട്ടനെ അടുത്ത് നിർത്തി ഒരു സെൽഫി ഒക്കെ പാസാക്കി ഞങ്ങൾ ബൈക്ക് എടുത്തു. ഇന്നലെ വന്ന ആ റോഡിലൂടെ വേണം തിരിച്ചു പോകാൻ വലിയ പ്രയാസങ്ങൾ ഒന്നും കൂടാതെ നമ്മുടെ ബുള്ളറ്റ് പിടിച്ചു പിടിച്ചു ഇറങ്ങിപ്പോയി. തിരികെയുള്ള യാത്രയിൽ ഇന്നലെ ഉണ്ടായിരുന്ന മഞ്ഞും മഴയും ഒന്നും ഇല്ല കേട്ടോ നല്ല വിശാലമായ റോഡ് തിരക്കുകൾ നന്നേ കുറവ്. രാവിലെ തിരിച്ച് അതുകൊണ്ടാവും നല്ല വിശപ്പ് സമയം ഉച്ച ആയിരിക്കുന്നു അടിമാലി എത്തി ഒരു ഹോട്ടലിൽ നിന്നും ശാപ്പാട് കഴിച്ചു. അവിടെ നിന്ന് തിരികെ തിരക്കുകളുടെ ബോറിംഗ് ലോകത്തേക്ക്
Comments
Post a Comment